[ad_1]

പാലക്കാട് : സംസ്ഥാനത്ത് കെ റെയിൽ നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും തങ്ങളുടെ അഭിമാന പദ്ധതി നടപ്പിലാക്കും എന്ന് ആവർത്തിച്ച് പറഞ്ഞ പിണറായി സർക്കാരിന് തിരിച്ചടി. കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് തിരിച്ചടിയായത്.

സെമി ഹൈസ്പീഡ് സിൽവർലൈൻ പദ്ധതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗം ലഭിക്കില്ല റെയിൽവേ റെയിൽവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ രേഖയിലെ ലൈനിൽ വളവുകളും കയറ്റങ്ങളും ഏറെയുണ്ട്. അത് ട്രെയിനിന്റെ വേഗതയെ ബാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഒരിക്കലും ലഭിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിവേഗത്തിൽ ട്രെയിനുകൾ ഓടേണ്ട പാളങ്ങൾ നേർരേഖയിലായിരിക്കണം. എന്നാൽ സിൽവർലൈൻ പദ്ധതിരേഖയിൽ പലയിടത്തും വളവുകൾ സാധാരണ മഴയിലേത് പോലെ തന്നെയാണ്. കയറ്റങ്ങൾ ഏറെയുണ്ട്. 4 കിലോമീറ്ററിലധികം ദൂരമെടുത്ത് തിരിയേണ്ട പല വളവുകളും ഒരു കിലോമീറ്ററിൽ താഴെ നീളത്തിൽ തിരിയുന്ന രീതിയിലാണ്.

മണിക്കൂറിൽ 250 കിലോമീറ്റർ സ്പീഡ് ലഭിക്കാൻ ബ്രോഡ്ഗേഡജ് ലൈനിന് 4,000 മീറ്റർ റേഡിയോ ആവശ്യമാണ്. എന്നാൽ സിൽവർലൈനിന് ഇത് 1850 മാത്രമേ ഉള്ളൂ. സ്റ്റേഷന് സമീപം അത് 650 മീറ്റർ മാത്രമാണ്.

200 കിലോമീറ്റർ ശരാശരി വേഗം ലഭിക്കാൻ ട്രയൽ റണ്ണിൽ 220 കിലോമീറ്റർ വേഗമെടുക്കണം. എന്നാൽ സിൽവർലൈനിന് അത് അസാദ്ധ്യമാണ്. ഇത് സുരക്ഷാ സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.



[ad_2]

Source link

By admin

Leave a Reply

Your email address will not be published.